മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന. സേന മുഖപത്രമായ’സാമ്ന’യിലെഴുതിയ ലേഖനത്തിലാണ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നുവെന്നും പരിസ്ഥിതിക്ക് ഹാനികരമാണെന്നും സാമ്നയിലെ ലേഖനത്തില്‍ പറയുന്നു.
പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്; വാള്‍പേപ്പറുകള്‍ക്ക് മാത്രമായി ചില പ്രധാന അപ്ഡേറ്റുകള്
അതേസമയം, ശിവസേന ഹിന്ദുത്വം കൈവിട്ടെന്ന ബിജെപിയുടെ ആരോപണത്തെയും പത്രം വിമര്‍ശിക്കുന്നുണ്ട്. മുസ്ലിം കുട്ടികള്‍ക്ക് ബാങ്ക് മത്സരം സംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട ശിവസേന നേതാവ് പാണ്ഡുരംഗ് സക്പാലിനെതിരെ ബിജെപി രംഗത്തുവന്നതിനു പിന്നാലെയാണ്, പള്ളികളില്‍ ലൗഡ് സ്പീക്കര്‍ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തെത്തിയത്.
‘ശബ്ദ മലിനീകരണം ഇല്ലാതാക്കുന്നതിനായി പള്ളികളിലെ ലൗഡ് സ്പീക്കര്‍ നിരോധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം’ സാമ്നയിലെ ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക