സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്നാണ് പരീക്ഷകൾ മാറ്റിവച്ചത്. കേരള, എംജി, ആരോഗ്യ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
ബുറേവി ചുഴലിക്കാറ്റ്; അഞ്ച് ജില്ലകളില്‍ നാളെ പൊതു അവധി
പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഇന്ന് നടത്താനിരുന്ന പിഎസ്സി ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ് പരീക്ഷയും മാറ്റിവച്ചതായി അറിയിച്ചിട്ടുണ്ട്. ഈ പരീക്ഷയുടെയും പുതുക്കിയ സമയവും തീയതിയും പിന്നീട് അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക