ഇൻസ്റ്റഗ്രാം ഫീഡിൽ ഈ ചിത്രം കണ്ടാൽ നിങ്ങൾ ആദ്യം ചിന്തിക്കുക പ്രാർത്ഥന ഇന്ദ്രജിത്താണെന്നാവും. എന്നാൽ ചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞാൽ നിങ്ങളൊന്ന് അമ്പരക്കും. ഈ പ്രായത്തിലും ഇത്ര സൗന്ദര്യമോ!. ട്രെന്റി ലുക്കിൽ എത്തി സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് പൂർണിമ ഇന്ദ്രജിത്ത്. താരം പങ്കുവെച്ച പുതിയ ചിത്രമാണ് വൈറലാവുന്നത്.
വെള്ള സ്ലീവ്ലസ് ക്രോഷെ സ്കിൻസ്യൂട്ടും ബോയ്ഫ്രണ്ട് ജീൻസും ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് താരം. വീക്കെൻഡ് സെൽഫി എന്ന അടിക്കുറിപ്പിൽ ലിഫ്റ്റിൽ നിന്നുള്ള മിറർ സെൽഫിയാണ് പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനം കവരുകയാണ് ചിത്രം.
മകൾ പ്രാർത്ഥനയെപ്പോലെയുണ്ടെന്നായിരുന്നു ഭൂരിഭാഗം പേരുടേയും കമന്റ്. പൂർണിമയുടെ സൗന്ദര്യത്തെ പുകഴ്ത്തിക്കൊണ്ടും നിരവധി കമന്റുകളും വരുന്നുണ്ട്. അതിനിടെ രസകരമായ കമന്റുമായി മകൾ പ്രാർത്ഥനയും എത്തി.
DFCSV
പ്രതികരിക്കാൻ ഇവിടെ എഴുതുക