സംസ്ഥാനത്ത് ഇത്തവണ മൂന്നു ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പ് അഞ്ച് ജില്ലകളിൽ ഇന്ന് നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6,911 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ആകെ 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്.
പാദങ്ങൾ വിണ്ടു കീറുന്നതിന് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ
ഇതിൽ 41,58,341 പുരുഷന്മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും ഉൾപ്പെടുന്നു. 42,530 പേര് കന്നി വോട്ടര്‍മാരാണ്. 11,225 പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചപ്പോൾ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. വോട്ടെടുപ്പ് പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും. ഇതിനായി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ നേരത്തെ തന്നെ പുറത്തു വിട്ടിട്ടുണ്ട്. സാഹചര്യം മനസിലാക്കി അതീവ ജാഗ്രതയോടെയായിരിക്കണം ജനങ്ങൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്തേണ്ടത്.
സ്ക്രീനില്‍ ആദ്യാവസാനം ജയസൂര്യ മാത്രം, വ്യത്യസ്ത പരീക്ഷണവുമായി ‘സണ്ണി’; രഞ്ജിത്ത് ശങ്കര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക