ജീവനില്ലാത്ത വസ്തുക്കളോട് യുവതിക്ക് ഒടുങ്ങാത്ത പ്രണയം. തന്റെ ഉപദേഷ്ടാവായി സ്വയം കരുതുന്ന സ്വന്തം ബ്രീഫ് കെയ്സിനെ തന്നെ വിവാഹം ചെയ്തിരിക്കുകയാണ് യുവതി.
ഏറെ അടുപ്പമുള്ള വസ്തുക്കളോട് പ്രണയാകർഷണം തോന്നുന്ന ഒബ്ജക്ടോഫീലിയ അല്ലെങ്കിൽ ഒബ്ജക്ട് സെക്ഷ്വാലിറ്റിയാണ് യുവതിക്ക്. സ്വയം ഉപയോഗിക്കുന്ന ജീവനില്ലാത്ത ചില പ്രത്യേക വസ്തുക്കളോട് ആളുകൾക്ക് ശക്തമായ ആകർഷണവും പ്രണയവും തോന്നുന്ന അവസ്ഥയാണിത്.
മോസ്കോയിലെ റെയിൻ ഗോർദൻ എന്ന യുവതിയാണ് തനിക്ക് ചില വസ്തുക്കളോടുള്ള ഒടുങ്ങാത്ത പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. ബ്രീഫ്കെയ്സിനോട് വല്ലാത്ത പ്രണയമാണെന്നും തന്റെ ഭർത്താവായാണ് ഇതിനെ കാണുന്നതെന്നും യുവതി പറയുന്നു. ഈ വർഷമാദ്യം ബ്രീഫ് കെയ്സിനെ ജീവിത പങ്കാളിയായി സ്വീകരിച്ചതായും യുവതി പറയുന്നു.

”എട്ടാം വയസുമുതലാണ് വസ്തുക്കളോട് പ്രണയം തോന്നിത്തുടങ്ങിയത്. ചുറ്റിലുമുള്ള എല്ലാ വസ്തുക്കൾക്കും ആത്മാവ് ഉണ്ടെന്നാണ് കുഞ്ഞുംനാൾ മുതലുള്ള വിശ്വാസം. എല്ലാത്തിനും ജീവനുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്”- റെയിൻ പറയുന്നു.
”കുട്ടിക്കാലത്തും പിന്നീട് കൗമാരത്തിലേക്ക് കടന്നപ്പോഴുമെല്ലാം നഗരത്തിൽ പുതുതായി തുടങ്ങിയ പുതിയ ഷോപ്പിങ് സെന്ററിനോട് പ്രണയം തോന്നി.
ഇത് തെറ്റാണെന്നും സമൂഹം പിന്തുടരുന്ന രീതിയിൽ നിന്നും വിഭിന്നമാണെന്നും എനിക്ക് അറിയാമായിരുന്നു. പക്ഷേ, ഞാൻ ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിരുന്നില്ല” – റെയിൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക