സമൂഹമാധ്യമങ്ങളിൽ സജീവമാണ് ബോളിവുഡ് താരം കരീന കപൂർ. ഭർത്താവ് സെയ്ഫ് അലിഖാൻ, മകൻ തൈമൂർ എന്നിവരുടെ ചിത്രങ്ങൾ കരീന സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കരീനയും ഭർത്താവ് സെയ്ഫ് അലിഖാനും. ‘പ്രിയപ്പെട്ട ആൺകുട്ടികൾ’ എന്ന തലക്കെട്ടിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് കരീന.
കരീനയ്ക്ക് പ്രിയപ്പെട്ട ഈ ആൺകുട്ടികൾ മറ്റാരുമല്ല, സെയ്ഫ് അലിഖാനും ആൺമക്കളായ ഇബ്രാഹിമും തൈമൂറുമാണ്. സെയ്ഫ് അലിഖാന് മുൻഭാര്യ അമൃതസിംഗിലുള്ള മകനാണ് ഇബ്രാഹിം. ഇബ്രാഹിമിന്റെ സഹോദരിയാണ് സാറ അലിഖാൻ.
അച്ഛനും ആൺമക്കളും എന്ന ഹാഷ്ടാഗിലാണ് കരീന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. രണ്ട് ആൺമക്കളെയും ചേർത്ത് പിടിച്ചിരിക്കുകയാണ് സെയ്ഫ് അലിഖാൻ. അടുക്കളയിൽ വെച്ചാണ് ചിത്രം എടുത്തിരിക്കുന്നത്.
വെളുത്ത കുർത്തയാണ് സെയ്ഫും തൈമൂറും ധരിച്ചിരിക്കുന്നത്. കറുത്ത ടീഷർട്ടാണ് ഇബ്രാഹിം ധരിച്ചിരിക്കുന്നത്. തിങ്കളാഴ്ച അച്ഛനെ കാണാനെത്തിയതായിരുന്നു ഇബ്രാഹിം.
https://www.instagram.com/p/CIzqyjMJ0Jr/?utm_source=ig_embed
പ്രതികരിക്കാൻ ഇവിടെ എഴുതുക