വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ഗിരിദി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായിരിക്കുന്നത്.
ഡിയോറി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും എന്നാൽ പിന്നീട് വിവാഹം നടത്താൻ ഇയാൾ വിസമ്മതിച്ചെന്നും ആരോപിച്ച് റാഞ്ചി സ്വദേശിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. ഇതേ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് ഗിരിദി പോലീസ് സൂപ്രണ്ട് അമിത് രേണു പറഞ്ഞു.
‘സീറ്റ് കച്ചവടം നടത്തിയ കോൺഗ്രസ് നേതാക്കളെ പുറത്താക്കണം’; കെപിസിസി ആസ്ഥാനത്തടക്കം പോസ്റ്ററുകൾ
യുവതിയുമായ ബന്ധത്തെക്കുറിച്ച് മറ്റ് ആളുകൾ ആരെങ്കിലും അറിഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു.
ഇയാൾ തനിക്ക് അശ്ലീല വീഡിയോകൾ അയച്ചതായും യുവതി പരാതിയിൽ പറഞ്ഞു. യുവതിയുടെ മൊഴി നിയമപ്രകാരം മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും രേണു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക