കൊച്ചി: എറണാകുളം പറവൂര്‍ തത്തപ്പള്ളിയില്‍ വന്‍ തീപിടുത്തം. സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപം അന്നാ പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.
പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക