കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങൾ രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇപ്പോഴും രാജ്യ തലസ്ഥാനത്ത് കർഷകരുടെയും സംഘടനകളുടെയും സമരം തുടരുകയാണ്. എന്നാൽ കാർഷിക നിയമങ്ങൾ തല്ലാനൊരുങ്ങുകയാണ് സംസ്ഥാനം. കേന്ദ്ര കാര്‍ഷിക നിയമഭേദഗതി സംസ്ഥാന നിയമസഭ തള്ളും. ഇതിനായുള്ള പ്രത്യേക നിയമസഭാ സമ്മേളനം നാളെ ചേരും.
നീണ്ട 28 വർഷം… കാത്തിരിപ്പിനൊടുവിൽ സിസ്റ്റർ അഭയ കേസിൽ വിധി ഇന്ന്
സ്പീക്കര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു പുറമേ കക്ഷി നേതാക്കളും മാത്രമായിരിക്കും നാളെ ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ചേരുന്ന സമ്മേളനത്തില്‍ സംസാരിക്കുക. അതേസമയം തന്നെ, പ്രമേയത്തെ എതിർക്കുമെന്ന് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ അറിയിച്ചു. കാർഷിക നിയമ ഭേദഗതി തള്ളി നിയമം കൊണ്ടുവരാനും സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്.
കാണികളെ ആകർഷിക്കാൻ എംജിആർ ചിത്രങ്ങൾ ; ‘അൻപേ വാ’ വീണ്ടും തിയേറ്ററിൽ
കർഷക പ്രക്ഷോഭത്തിൽ ഇതുവരെ മുപ്പത്തി മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. കർഷക പ്രക്ഷോഭം കൂടുതൽ വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും കർഷക സംഘടനകൾ ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക