വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അബുദാബിയില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. ഇക്കാര്യം അഡെക് പുറത്തിറക്കിയ നിര്‍ദേശത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സ്കൂളുകളില്‍ നേരിട്ടെത്തുന്ന എല്ലാവര്ക്കും പി.സി.ആര് നെഗറ്റീവ് ഫലമാണ് വേണ്ടത്. ഇതില്‍നിന്നും മുഴുവന്‍സമയ ഇ-ലേണിങ് തിരഞ്ഞെടുത്തവരെയും നിശ്ചയദാര്‍ഢ്യക്കാരായ വിദ്യാര്‍ഥികളെയും ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂര്‍ തോട്ടടയില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
സേഹ കേന്ദ്രങ്ങളില്‍ ഓരോ സ്കൂളുകളുടെയും ക്ലാസ് ദിവസങ്ങള്‍ക്ക് അനുസരിച്ച് സൗജന്യപരിശോധന ലഭ്യമാണ്. ഇതുസംബന്ധിച്ച് ഇതിനകം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയതായും അഡെക് അറിയിച്ചു. സൗജന്യ കോവിഡ് പരിശോധനയ്ക്ക് എത്തുന്നവര്‍ കാലാവധി പൂര്‍ത്തിയാവാത്ത എമിറേറ്റ്സ് ഐ.ഡി.യും സ്കൂള്‍ തിരിച്ചറിയല്‍രേഖയും കൈയില്‍ കരുതണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക