കൊല്ലം: രാമക്ഷേത്ര നിര്‍മാണത്തിനായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കയറി ധനം സമാഹരിക്കാനുള്ള പദ്ധതിയുമായി സംഘപരിവാര്‍. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് ഗൃഹസന്ദർശനം നടക്കുക.
കോഴിക്കോട്ട് ഒന്നര വയസുകാരന് ഷിഗല്ല രോഗം സ്ഥിരീകരിച്ചു
ഇതിനായി പഞ്ചായത്ത്, ജില്ലാ, സംസ്ഥാന തലത്തിൽ പ്രത്യേക സമിതികള്‍ രൂപവത്കരിക്കും. ആര്.എസ്.എസിനായിരിക്കും ഈ സമിതികളുടെ നിയന്ത്രണം. 10, 100, 1000 രൂപ കൂപ്പണുകളും അതിനുമുകളിലുള്ള തുകയ്ക്ക് രസീതുകളുമായാണ് ധനസമാഹരണം നടത്തുക.
സംഭാവന നല്‍കുന്നവരുടെ പേരും മേല്‍വിലാസവും തുകയും പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തണമെന്ന് നിർദേശമുണ്ട്. തുക അന്നന്നുതന്നെ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക