കോവിഡ് മഹാമാരിയെ അതിജീവിച്ചെങ്കിലും പ്രായാധിക്യവും അസുഖങ്ങളും എബ്രഹാം തോമസിനെ കീഴ്പ്പെടുത്തി. കോവിഡിനെ അതിജീവിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടിയ ആളാണ് റാന്നി സ്വദേശിയായ എബ്രഹാം തോമസ് (93). കഴിഞ്ഞ ദിവസമാണ് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം അന്തരിച്ചത്.
കെ മധുവിന്റെ ഈശോ പണിക്കരാകാൻ വീണ്ടും സുരേഷ് ഗോപി..!
കോവിഡ് രോഗബാധയുടെ ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചവരിൽ ഒരാളായിരുന്നു എബ്രഹാം തോമസ്. ഇദ്ദേഹത്തിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയിൽ നിന്നെത്തിയ മക്കളിൽ നിന്നാണ് ഇരുവർക്കും കോവിഡ് ബാധിച്ചത്. തുടർന്ന് കോവിഡിനെ അതിജീവിച്ച ഇരുവർക്കും അഭിനന്ദനങ്ങളുമായി ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. രാജ്യത്ത് തന്നെ കോവിഡിനെ അതിജീവിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തയായിരുന്നു എബ്രഹാം തോമസ്.
നിലവിൽ ഇന്ത്യയുമായി ചർച്ചയ്ക്കുള്ള സാഹചര്യമല്ലെന്ന് പാക്ക് വിദേശകാര്യമന്ത്രി
പ്രതികരിക്കാൻ ഇവിടെ എഴുതുക