തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ മലയാളക്കരയെ ഏറെ വേദനിപ്പിച്ച വാർത്തയായിരുന്നു അനിൽ നെടുമങ്ങാട് എന്ന അതുല്യപ്രതിഭയുടെ അപ്രതീക്ഷിത വിയോഗം. ആ നടുക്കത്തിൽ നിന്നും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഇപ്പോഴും മുക്തരായിട്ടില്ല.
അയ്യപ്പനും കോശിയും എന്ന സിനിമയിലെ സി.ഐ. സതീഷ് എന്ന കരുത്തുറ്റ കഥാപാത്രം അദ്ദേഹത്തിന് സമ്മാനിച്ച അന്തരിച്ച സംവിധായകൻ സച്ചിയുടെ ജന്മദിനത്തിലായിരുന്നു അനിലിന്റെ വേർപാട് എന്നതും വേദനയുടെ ആക്കം കൂട്ടുന്നു. സച്ചിയെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ട് മണിക്കൂറുകള്‍ക്കു ശേഷം അനിലും വിടപറഞ്ഞു.
അയ്യപ്പനും കോശിയിയും സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും ഓർക്കുകയാണ് നടൻ പൃഥ്വിരാജ്.
“ജന്മദിനാശംസകൾ സഹോദരാ. ഇപ്പോൾ നിങ്ങൾക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങൾ രണ്ടുപേരും ഒരുമിച്ച് ഒരു ഡ്രിങ്ക് കഴിക്കുകയാണെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്സ്. ഐ മിസ് യു സച്ചി,”- പൃഥ്വി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക