നടന് അനില്‍.പി.നെടുമങ്ങാടിന്റെ മരണ വാര്‍ത്തയില്‍ നിന്നും ഇന്നും മലയാളികള്‍ മുക്തരായിട്ടില്ല.
ഇപ്പോള്‍ അനിലുമായുള്ള പഴയ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് പലരും സോഷ്യല്‍മീഡിയയിലൂടെ.
നടി കനി കുസൃതിയുമായുള്ള ചാറ്റ് ഷെയര്‍ ചെയ്തുള്ള അനില്‍.പി.നെടുമങ്ങാടിന്റെ പോസ്റ്റും ഇപ്പോള്‍ ആരാധകര്‍ വേദനയോടെ പങ്കുവെയ്്ക്കുകയാണ്.
പേടിക്കണ്ട നീ വന്നിട്ടേ ഞാന്‍ ചാകൂ; തന്റെ മരണം സ്വപ്നംകണ്ട കനിയ്ക്ക് അന്ന് അനില്‍ കൊടുത്ത മറുപടി ഇങ്ങനെ
2018 ഫെബ്രുവരി 13ന് താനുമായി അനില്‍ നടത്തിയ ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടാണ് കനി പങ്കുവച്ചിരിക്കുന്നത്.
അനില്‍ മരിച്ചുവെന്ന് കനി സ്വപ്നം കാണുകയും പിറ്റേന്ന് രാവിലെ അദ്ദേഹത്തോട് ഇക്കാര്യം പറയുന്നതുമാണ് ചാറ്റിലുള്ളത്.
‘മരണമെത്തുന്ന നേരത്തെങ്കിലും അരികത്ത് വരുമോ പൊന്നേ… പേടിക്കണ്ട നീ വന്നിട്ടേ ചാകു’ എന്ന ക്യാപ്ഷനോടെ അന്ന് അനില്‍ ഈ ചാറ്റ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/anil.p.alasan/posts/10215119121315653
പ്രതികരിക്കാൻ ഇവിടെ എഴുതുക