കൊച്ചി: കോവിഡ് വ്യാപനം ഉയരുമ്പോഴും പുതുവത്സരാഘോഷങ്ങൾക്ക് ഇക്കുറിയും കുറവുണ്ടാകില്ല എന്ന നിഗമനത്തിലാണ് പോലീസ്. അതു കൊണ്ടുതന്നെ കനത്ത ജാഗ്രതയിലാണ് കൊച്ചി നഗരം.
കൊവിഡ് പരിഗണിച്ച് സർക്കാർതല പരിപാടികളും ആഘോഷങ്ങളുമെല്ലാം ഒഴിവാക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
എന്നാൽ സംഘടനകളും പല ഗ്രൂപ്പുകളും ആഘോഷങ്ങളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് പോലീസ് ഇടപെടൽ കാര്യക്ഷമമാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ആഘോഷങ്ങൾക്ക് എതിരല്ലെന്നും എന്നാൽ കോവിഡ് പ്രോട്ടോകോൾ എല്ലാം കർശനമായി പാലിക്കണമെന്നുമാണ് പോലീസ് പറയുന്നത്.
വരും ദിവസങ്ങളിൽ രണ്ടായിരത്തോളം പോലീസുകാരെ കൊച്ചി നഗരത്തിലും പരിസരങ്ങളിലുമായി സുരക്ഷയുടെ ഭാഗമായി വിന്യസിക്കും. ക്രിസ്മസ് തലേന്നു ബ്രോഡ്വെയിലും കൊച്ചിയിലുമായി ഈ രീതിയിൽ പോലീസ് ഇടപെടൽ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക