കർഷക പ്രക്ഷോഭം ഒത്തുതീർപ്പിലെത്തിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിലുള്ള ഏഴാംഘട്ട ചർച്ച ഇന്ന്. വിജ്ഞാൻ ഭവനിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ചർച്ച.
കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ്തോമറും റെയിൽവേ മന്ത്രി പിയൂഷ് ഗോയലും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കും. സമരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന ബഹുജന പിന്തുണയും കര്‍ഷകര്‍ക്ക് കരുത്തേകുന്നു.
സമരം ചെയ്യുന്ന കർഷകർക്കായി നാടിന്റെ നാനാഭാഗത്തുനിന്നും സഹായങ്ങൾ , തിക്രിയിൽ മിനി സൂപ്പർ മാർക്കറ്റ് തുറന്നു
പ്രക്ഷോഭം 35-ാം ദിവസത്തിലെത്തി നിൽക്കുമ്പോഴും വിവാദ മൂന്നുനിയമങ്ങളും പിൻവലിക്കണമെന്ന നിലപാടിൽ സംയുക്ത സമരസമിതി ഉറച്ചുനിൽക്കുകയാണ്.
എന്നാൽ, നിയമങ്ങൾ പൂർണമായി പിൻവലിക്കാനാവില്ലെന്നും ഭേദഗതികളിന്മേൽ ചർച്ചയാകാമെന്നുമുള്ള നിലപാടിലാണ് കേന്ദ്രം. ഈ പശ്ചാത്തലത്തിലാണ് ഏഴാംഘട്ട ചർച്ച നടക്കുന്നത്. കുറേക്കൂടി ദേദഗതികൾ കേന്ദ്രം മുന്നോട്ടുവച്ചേക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക