കർണാടകയിലെ മെഡിക്കൽ കോളജിൽ പുലിയിറങ്ങിയത് പരിഭ്രാന്തി പരത്തിയതായി റിപ്പോർട്ട്.
പുലി എത്തിയത് ചാമരാജനഗർ മെഡിക്കൽ കോളജിന്റെ ഹോസ്റ്റൽ ക്യാമ്പസിലാണ്. കൂടാതെ ഹോസ്റ്റൽ ഇടനാഴിയിലൂടെ പുലി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇത് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ചെയ്യുന്നത്.ഫോറസ്റ്റ് ഓഫീസർ പർവീൺ കാസ്വാൻ ഐഎഫ്എസാണ് മെഡിക്കൽ കോളജിൽ പുലിയിറങ്ങിയ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. അദ്ദേഹം കടുവയെ വിശേഷിപ്പിച്ചിരിക്കുന്നത് കരിമ്പുലിയെന്നാണ്. ഒറ്റനോട്ടത്തിൽ കരിമ്പുലിയാണെന്ന് തോന്നുമെങ്കിലും പിന്നീട് ഇത് സാധാരണ പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക