നോയ്ഡ: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാല് വയസുകാരിയെ അയല്‍വാസി ബലാല്‍സംഗം ചെയ്തതായി റിപ്പോർട്ട്. പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത് നാടന്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ്. സംഭവം ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ രബുപുരയിലായിരുന്നു. സഹോദരങ്ങള്‍ക്കൊപ്പം പെണ്‍കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു.
കർഷകസംഘം നേതൃത്വത്തിൽ കേരളത്തിലെ കർഷകർ ഇന്ന്ഡൽഹിയിലേക്ക് മാർച്ച് ചെയ്യും
ബഹളം കേട്ട് ഉണര്‍ന്ന ബന്ധുക്കള്‍ പെണ്‍കുട്ടിയെ തോക്ക് ചൂണ്ടി പീഡിപ്പിക്കുന്ന പ്രതിയെ കണ്ടു. തുടർന്ന് ഇയാളെ പിടികൂടിയ വീട്ടുകാര്‍ പൊതിരെ തല്ലി.പെണ്‍കുട്ടിയുടെ കുടുംബം അയല്‍വാസിക്കെതിരെ പൊലീസില്‍ പരാതി നല്കി. മെഡിക്കല്‍ പരിശോധനയില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും ഗ്രേറ്റര്‍ നോയ്ഡ പൊലീസ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക