തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പടെയുള്ള 1,500 സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്കി ഫെബ്രുവരിയില്‍ കെഫോണ്‍ കമ്മിഷന് ചെയ്യും.
കെഫോണ്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയിലൂടെ കേരളം മുഴുവന്‍ ഇന്റർനെറ്റ് സേവനമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
Also Read : സെക്സിന് പറ്റിയ എറ്റവും നല്ല സമയം രാത്രിയാണോ?
കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് (കെഫോണ്‍) കമ്പനിയില്‍ കെ എസ് ഇ ബിക്കും സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനും (കെ എസ് ഐ ടി എല്‍) തുല്യപങ്കാളിത്തമാണ് പദ്ധതിയിലുള്ളത്.
പദ്ധതിയുടെ ഭാഗമായി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങളിലേക്ക് സൗജന്യമായി ഇന്റർനെറ്റ് നല്‍കും.
Also Read : കേരളക്കരയില്‍ കാഴ്ചക്കാര്‍ക്ക് വിസ്മയമായി വിഴിഞ്ഞം ആഴിമല കടൽത്തീരത്തെ ഗംഗാധരേശ്വര ശിവരൂപം
ഇതിനുപുറമേ വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫീസുകളുമുള്‍പ്പടെ 30,000 സ്ഥാപനങ്ങളിലേക്ക് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി നല്‍കും.
1,548 കോടി രൂപയുടെ കെഫോണ്‍ പദ്ധതി കേന്ദ്രപൊതുമേഖലാ സ്ഥാപനമായ BEL ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യമാണ് ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക