ലൈഫ് മിഷനിലെ സിബിഐ അന്വേഷണത്തിലൂടെ അഴിമതി പുറത്തുവരുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സര്‍ക്കാരിനേറ്റ തിരിച്ചടിയാണിതെന്നും ഹൈക്കോടതി സുപ്രധാനമായ ഒരു വിധിപ്രഖ്യാപനമാണ് നടത്തിയിരിക്കുന്നതെന്നും ആ വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്നും ഒരുപാട് കഥകളുടെ ഉള്ളറകള്‍ ഈ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി ഇന്ന് നീക്കിയത് വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതി ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിലുളള സ്റ്റേയാണ്. സര്‍ക്കാരിന്റെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെയും ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കൂടാതെ സംസ്ഥാന സര്‍ക്കാറിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി. എഫ്സിആര്‍എ നിയമങ്ങളടക്കമുള്ള സിബിഐയുടെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക