പാവറട്ടി : വൃദ്ധ മാതാവിന്റെ കണ്ണ് ചവിട്ടിത്തകർത്ത മകനെതിരെ പോലീസ് കേസെടുത്തു. കാക്കശ്ശേരി പുളിഞ്ചേരിപടി പാലത്തിന് സമീപം പുത്തൂർ വീട്ടിൽ ജോണിയുടെ ഭാര്യ മേരിക്കാണ് (71) മകൻ ബൈജുവിന്റെ (45) മർദനത്തിൽ പരിക്കേറ്റത്.
ആദ്യം പരാതി രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കാതിരുന്ന പോലീസ് സംഭവം വിവാദമായതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.ശനിയാഴ്ച മദ്യപിച്ചെത്തിയ മകൻ വഴക്ക് ആരംഭിച്ചതോടെ മേരി പോലീസിനെ വിളിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് തിങ്കളാഴ്ച രാവിലെ ബൈജു മേരിയെ മർദ്ദിക്കുകയും തള്ളി താഴെയിട്ട് മുഖത്ത് ചവിട്ടുകയും ചെയ്തത്.
‘സുപ്രീംകോടതി ഒരു കമ്മിറ്റിയെ വച്ചല്ലോ ആരൊക്കെയാ അതില്‍?’ ഇപ്പോൾ കാര്യം മനസിലായില്ലേ?; കാര്‍ഷിക ബില്‍ വിഷയത്തില്‍ സുപ്രീംകോടതി സമിതിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ കുറിപ്പ്
കണ്ണിൽ നീര് വെച്ചതിനെ തുടർന്ന് ബന്ധുക്കൾ തൃശൂരിലെ കണ്ണാശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തി. എന്നാൽ കണ്ണിന്റെ കാഴ്ച ശേഷി നഷ്ടപ്പെടാൻ സാധ്യതയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു .
തുടർന്ന് ബൈജുവിനെതിരെ പരാതിയുമായി ചൊവ്വാഴ്ച സ്റ്റേഷനിലെത്തിയ ബന്ധുക്കളെ പോലീസ് പരാതി സ്വീകരിക്കാതെ മടക്കി അയച്ചു. സംഭവം വിവാദമായതോടെയാണ് ചൊവ്വാഴ്ച മേരിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക