ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക് പറഞ്ഞു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും പട്ടിക വർഗക്കാർക്ക് 12,000 വീടുകളും നിർമിച്ച് നൽകുമെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
2021-2022 കാലഘട്ടത്തില്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും
ലൈഫ് മിഷനിൽ നിന്ന് 2021-22 ൽ 300 കോടി ചിലവിൽ 7500 വീടുകൾ നിർമിച്ചു നൽകും. അൻപത് മീറ്റർ പരിധിക്കുള്ളിൽ താമസിക്കുന്ന 2500 മത്സ്യത്തൊഴിലാളികളെ 250 കോടി രൂപ ചിലവഴിച്ച് പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക