തിരുവനന്തപുരം: നാട്ടിലേക്കു തിരിച്ചു വന്ന പ്രവാസികളുടെ പെൻഷൻ തുക 3000 രൂപ ആക്കി ഉയർത്തി ബജറ്റിൽ പ്രഖ്യാപനം. നാട്ടിൽ തിരിച്ചെത്തിയവർക്ക് ക്ഷേമനിധി അംശാദായം 200 രൂപയായി ഉയർത്തിയിട്ടുണ്ട്.
ക്ഷേമനിധി അംശാദായം വിദേശത്തുള്ളവർക്ക് 350 രൂപയായും അവരുടെ പെൻഷൻ 3500 രൂപയായും വർധിപ്പിച്ചു. പ്രവാസി ക്ഷേമനിധിക്കായി ഒൻപതു കോടിയും പ്രവാസി തൊഴിൽ പുനരധിവാസത്തിനു 100 കോടി രൂപയും അനുവദിച്ചു.
ജൂലൈ മാസത്തിൽ ഓൺലൈൻ ആയി പ്രവാസി സംഗമം സംഘടിപ്പിക്കും. ഓൺലൈനായി പ്രവാസി സംഗമം സംഘടിപ്പിക്കും തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഫെബ്രുവരിയിൽ ക്ഷേമനിധി 75 ദിവസമെങ്കിലും തൊഴിലെടുത്തവർക്ക് ഫെസ്റ്റിവൽ അലവൻസ്.
പ്രവാസി തൊഴിൽ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം 2021 അവസാനം മൂന്നാം ലോകകേരള സഭ വിളിച്ചു ചേർക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക