പിലാത്തറ: ചെറുതാഴം ക്ഷീര വ്യവസായസഹകരണ സംഘത്തിന്റെ നേതൃത്വത്തിലുള്ള ചെറുതാഴം മിൽക്ക് ഡയറി പ്രൊസസ്സിങ് പ്ലാനിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. കേരളത്തിൽ പരമ്പരാഗത സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ശുദ്ധമായ പാൽ വിപണനം നടത്തുന്നതിന് വളരെയധികം പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് ബഹു.ടി വി രാജേഷ് എം എൽ എയുടെ നേതൃത്വത്തിൽ ചെറുതാഴം മിൽക്ക് എന്ന സ്ഥാപനം യഥാർഥ്യമായത്.
ടി. വി രാജേഷ് എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ വിൽപ്പന കൗണ്ടർ ഉദ്ഘാടനം ചെയ്തു. വെറ്റിനറി സർവകലാശാല രജിസ്ട്രാർ ഡോക്ടർ സുധീർ ബാബു ആയിരുന്നു മുഖ്യതിഥി. കണ്ണൂർ ഡയറി ഡെപ്യൂട്ടി ഡയറക്ടർ രാജശ്രീ കെ മേനോൻ ധനസഹായ വിതരണം നിർവഹിച്ചു. ശ്രീ പി പി ഷാജിർ, ശ്രീ എം ശ്രീധരൻ, ശ്രീമതി പി പി രോഹിണി, ശ്രീ ടി തമ്പാൻ മാസ്റ്റർ, ശ്രീ ഏ വി രവീന്ദ്രൻ, ശ്രീ രാജീവൻ യു വി, ശ്രീമതി ബീന പി വി, ശ്രീമതി സ്മിത ആർ കെ, ശ്രീമതി കെ ജി വത്സലകുമാരി, ശ്രീ പി പി ദാമോദരൻ, ശ്രീ വി എം വേണുഗോപാൽ, ശ്രീ ഐ വി ശിവരാമൻ, ശ്രീ കെ പത്മനാഭൻ, ശ്രീ എം പി ഉണ്ണികൃഷ്ണൻ, ശ്രീ വി വിനോദ്, ശ്രീ കെ സി രഘുനാഥ് തുടങ്ങിയവർ ആശംസകളറിയിച്ചു.
ചടങ്ങിൽ ഡോ. കെ അബ്ദുൾ ഹക്കിം, ശ്രീ ഹരികുമാർ എസ് തുടങ്ങി നിരവധി പേരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. കൂടാതെ മുൻ പ്രസിഡന്റുമാരായ പി കുഞ്ഞിരാമൻ മാസ്റ്റർ, കെ കുഞ്ഞിക്കണ്ണൻ, മുള്ളിക്കോടൻ ഗോപാലൻ, വി വി ഗോവിന്ദൻ മാസ്റ്റർ എന്നിവരെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു.
പ്രവാസികളെയും യുവാക്കളെയും ക്ഷീരമേഖലയിലേക്ക് ആകർഷിക്കുന്നതിനും ജനങ്ങൾക്ക് ശുദ്ധമായ പാൽ, മോര്, തൈര്, നെയ്യ് എന്നിവ ലഭിക്കുന്നതിനും ഈ സംരംഭത്തിലൂടെ സാധിക്കുമെന്നും ‘ചെറുതാഴം മിൽക്ക്’ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക