ബാര്‍ കോഴ ആരോപണത്തില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരാതി സ്വീകരിക്കാന്‍ നിര്‍ദേശം നല്കി. ശാസ്ത്രീയ പരിശോധനയില്‍ കോടതിയില്‍ ഹാജരാക്കിയ സിഡിയില്‍ കൃത്രിമം കാണിച്ചതായി തെളിഞ്ഞു.
എസ് എസ് എല്‍ സി, പ്ളസ് ടു പരീക്ഷാതീയതികള്‍ മാറ്റില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി എന്‍ രവീന്ദനാഥ്
സി ഡിയിലെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത് ബാറുടമകളുടെ യോഗത്തിലെ സംഭാഷണമാണ്. മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെയുള്ള ഹരജിയിലാണ് വിധി. കേസിലെ ഹര്ജിക്കാരന് തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരനാണ്. എഡിറ്റഡ് സി ഡി മജിസ്ട്രേറ്റിന് കൈമാറിയത് ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കിയപ്പോഴായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക