പെരിയങ്ങാനം: പെരിയങ്ങാനം ശ്രീധർമ്മശാസ്താംകാവ് ക്ഷേത്ര ഭരണ സമിതിയും നാട്ടുകാരും മുന്നിട്ടിറങ്ങിയപ്പോൾ യാഥാർഥ്യമായത് പെരിയങ്ങാനം റോഡ്. മീർകാനം പ്രദേശത്ത് താമസിക്കുന്ന നൂറോളം വീട്ടുകാർ ആശ്രയിക്കുന്ന റോഡാണിത്. കാടും മരങ്ങളും വീണും മഴയത്ത് കുത്തൊഴുക്കിൽ തകർന്നും, നിലവിലുള്ള മൺ റോഡ് ഗതാഗത യോഗ്യമല്ലാതായപ്പാൾ പ്രദേശത്ത് താമസിക്കുന്നവർക്ക് യാത്ര ചെയ്യാനും ചികിത്സക്കും മറ്റും പോകാനും വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
ഓപ്പറേഷന് സ്ക്രീന്‍; മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കാർ പരിശോധിക്കാതെ കടത്തിവിട്ടു
തുടർന്ന് ക്ഷേത്രത്തിന് മുൻവശത്ത് കൂടി പോകുന്ന ഇടുങ്ങിയ റോഡിനെ ആശ്രയിക്കേണ്ടി വന്നു. ഇക്കാര്യം ക്ഷേത്ര കമ്മറ്റി ചർച്ച ചെയത് ഭക്തജനങ്ങളുടേയും നാട്ടുകാരുടേയും സഹായ സഹകരണത്തോടെ 18 01.2021 തിയ്യതി ശ്രമദാനം നടത്തി റോഡ് ഗതാഗത യോഗ്യമാകുകയും ചെയ്യുകയായിരുന്നു. കൂടാതെ ക്ഷേത്ര കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈ മാതൃകാപരമായ പ്രവൃത്തിക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് അഭിനന്ദന പ്രവാഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക