മലയാളക്കര എക്കാലവും നെഞ്ചിലേറ്റുന്ന കലാലയ ചിത്രമാണ് ലാൽജോസിന്റെ ‘ക്ലാസ്സ്മേറ്റ്സ്’ എന്ന ചിത്രം. കലാലയ ജീവിതത്തിലെ സൗഹൃദവും പ്രണയവും രാഷ്ട്രീയവുമെല്ലാം മാറ്റമില്ലാതെ ഇന്നും അതുപോലെ കലാലയങ്ങളിൽ തുടരുന്നതാകണം ഇന്നും പ്രേക്ഷക മനസുകളിൽ മികച്ച കലാലയ ചിത്രമായി ക്ലാസ്സ്മേറ്റ്സ് ഇടം പിടിക്കുവാനുള്ള കാരണം. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കാവ്യമാധവന്, നരേന്, ജയസൂര്യ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ടത്.
അഭിമാന നേട്ടത്തിൽ വിദ്യാ ബാലൻ ; നടി അഭിനയിച്ച ആദ്യ ഹ്രസ്വചിത്രം ‘നട്ഖട്’ ഓസ്കാറിലേക്ക്
ചിത്രം കണ്ടവർക്കൊന്നും മറക്കാനാകാത്ത മുഖമായിരുന്നു റസിയയുടേത്. നടി രാധികയാണ് കറുത്ത പർദ്ദയണിഞ്ഞ്, പുസ്തകങ്ങൾ കൈയിലേന്തി നടക്കുന്ന രാധികയെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ഇപ്പോഴിതാ റസിയ വീണ്ടും എത്തിയിരിക്കുകയാണ്. സിനിമയിലൂടെയാണ്, റസിയ എന്ന കഥാപാത്രത്തെ ഒരിക്കല്‍ക്കൂടി ഫോട്ടോഷൂട്ടിലൂടെ പുനരവതരിപ്പിച്ചിരിക്കുകയാണ് രാധിക. റസിയയുടെ വേഷത്തിൽ നിൽക്കുന്ന രാധികയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
കടയ്ക്കൽ ചന്ദ്രനെത്തും… ; നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ
ജയപ്രകാശ് പയ്യന്നൂര്‍ ആണ് ഫോട്ടോഗ്രാഫര്‍. ഒന്നര ദശാബ്ദം കഴിഞ്ഞെങ്കിലും രാധികയ്ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഫോട്ടോയിലൂടെ വീണ്ടും ക്ലാസ്സ്മേറ്റ്സ് ചിത്രത്തെ ഓർമ്മപ്പെടുത്തിയിരിക്കുകയാണ് നടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക