ജോ ബൈഡനും കമലാ ഹാരിസും ഇന്ന് അമേരിക്കൻ ഭരണത്തിൽ അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നതിനാൽ കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ നാല്‍പ്പത്താറാമത് പ്രസിഡന്റായി ജോ ബൈഡൻ അധികാരമേൽക്കുമ്പോൾ വൈസ് പ്രസിഡന്റായി ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്യും.
കർഷക പ്രക്ഷോഭം ; കർഷകരും സുപ്രീംകോടതി സമിതിയും തമ്മിലുള്ള ചർച്ച 21 ന്
അതേസമയം, സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുൻപ് തന്നെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും. ഫ്ലോറിഡയിലെ പാം ബീച്ച് റിസോട്ടിലെ മാര്‍ എ ലാഗോയിലാവും ഇനി ട്രംപ്. ജനുവരി ആറിന് കാപിറ്റോൾ മന്ദിരത്തിലുണ്ടായ കലാപം സത്യപ്രതിജ്ഞാ ദിനത്തിലും ആവർത്തിക്കുമെന്ന് എഫ്ബിഐ മുന്നറിയിപ്പുണ്ട്. അതിനാൽ തന്നെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇത് ദുൽഖറിന്റെ കരിയറിലെ ആദ്യ ബിഗ് ബഡ്ജറ്റ് ചിത്രം…!! ‘കുറുപ്പ്’ മേയിൽ തിയേറ്ററുകളിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക