അമേരിക്കയുടെ വൈസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിലൂടെ അമേരിക്കൻ ചരിത്രത്തിന്റെ ഭാഗമാകുകയാണ് കമലാ ഹാരിസ്. അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമല ഹാരിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ അത് വരുന്ന തലമുറയ്ക്കെല്ലാം പ്രചോദനമാകുകയാണ്.
പക്വത നിറഞ്ഞ അവസാനവാക്കുകളുമായി ട്രംപ്; പുതിയ ഭരണകൂടത്തിന് ആശംസ നേര്‍ന്ന് വൈറ്റ് ഹൗസിന്റെ പടിയിറങ്ങി
അമേരിക്കൻ സുപ്രിംകോടതി ജഡ്ജി സോനിയ സോട്ടൊമേറാണ് കമലാ ഹാരിസിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു. വാഷിങ്ടണ്‍ ഡി.സിയിലെ യു.എസ്. പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിന്റെ പടിഞ്ഞാറേ നടയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചടങ്ങിനെത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക