പോഷകാഹാരക്കുറവും നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളുടെ ഉപയോഗവും ചുണ്ടുകളുടെ നിറം നഷ്ടമാകാൻ പ്രധാകാരണമാണ്. ഇതിന് പരിഹാരമായി രാത്രി ഉറങ്ങാൻ പോകും മുമ്പ് പാൽപ്പാട, നാരങ്ങാനീര്, ഗ്ലിസറിൻ ഇവ സമം ചേർത്തു ചുണ്ടുകളിൽ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്താൽ ചുണ്ടുകൾക്കു നല്ല നിറം കിട്ടും. പതിവായി നെല്ലിക്കാനീര് പുരട്ടുന്നതും ഗുണം ചെയ്യും.
തക്കാളിനീരും വെളിച്ചെണ്ണയും യോജിപ്പിച്ച് ചുണ്ടിൽ പുരട്ടിയാൽ നിറംമങ്ങൽ മാറും. ഗ്ലിസറിനും തേനും നാരങ്ങാനീരും ചേർത്തു ചുണ്ടിൽ പുരട്ടി വിരൽകൊണ്ട് അമർത്തിയുഴിഞ്ഞാൽ ചുണ്ടിനു നിറവും ഭംഗിയും ഏറും. ഒരു ടീസ്പൂൺ ബദാം എണ്ണയും അര ടീസ്പൂൺ ആവണക്കെണ്ണയും യോജിപ്പിച്ചു ചുണ്ടിൽ പുരട്ടിയശേഷം ഉറങ്ങാൻ പോവുക. നിറത്തിനു കാര്യമായ മാറ്റം ഉണ്ടാകും.
പോഷകക്കുറവു പരിഹരിക്കാൻ നിത്യവും ധാരാളം പച്ചക്കറികൾ കഴിക്കുക. വിറ്റാമിൻ ‘സി’ അടങ്ങിയ ഓറഞ്ച്, തക്കാളി, നെല്ലിക്ക എന്നിവയും കഴിക്കണം. ചുണ്ടിൽ അധികം വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം. നിലവാരമില്ലാത്ത ലിപ്സ്റ്റിക് ഉപയോഗിക്കാത്തതാണ് നല്ലത്. ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് ചുണ്ടുകൾക്ക് മികച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക