പ്രായ കൂടുതൽ തോന്നാതിരിക്കാൻ ചില കിടിലൻ ടിപ്സ് പരീക്ഷിച്ചാലോ. അതേ കണ്ണ് മുതൽ ചുണ്ടു വരെ ഇങ്ങനെ തന്നെ നോക്കണം.
1. കൈകൾ- കൈകളുടെ പരിചരണം വളരെ പ്രധാനപ്പെട്ടതാണ്. മാനിക്യൂർ ചെയ്ത് കൈകൾ സുന്ദരമായി സൂക്ഷിക്കണം. മൃദുവും സുന്ദരവുമായ കൈകൾ കാഴ്ചയിൽ യുവത്വം തോന്നിക്കാൻ സഹായിക്കും.
2. പുരികങ്ങൾ- ആകൃതിയും ആകർഷകവുമായി പുരികങ്ങൾ മുഖത്തിന്റെ ചെറുപ്പം നിലനിർത്താൻ സഹായിക്കും
3. സൗന്ദര്യവർധക വസ്തുക്കൾ- ചർമത്തിന് അനുയോജ്യമായ, ആവശ്യമുള്ള മികച്ച ഉത്പന്നങ്ങൾ വേണം ചർമ്മത്തിൽ ഉപയോഗിക്കാൻ
4. റോസ് വാട്ടർ- ചെറുപ്പം നിലനിർത്തി ചർമ്മത്തെ ആരോഗ്യത്തെ സംരക്ഷിക്കുന്നു
5. കണ്ണ്- നനച്ച ടീ ബാഗുകളോ, വെള്ളരിക്കയോ കണ്ണിൽവെയ്ക്കാം. ഇത് ആശ്വാസം നൽകുകയും കണ്ണുകൾ ഈർജമേകുകയും ചെയ്യും. കണ്ണിനു ചുറ്റുമുള്ള കറുപ്പ് ഒഴിവാക്കാനും ശ്രദ്ധിക്കണം.
6. ചുണ്ടിലെ വരൾച്ച- വരണ്ടു പൊട്ടിയ ചുണ്ടുകൾ മുഖത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക