തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പോരാടാനും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നും പല കാര്യങ്ങളും സര്‍ക്കാരിനെകൊണ്ട് തിരുത്തിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നും ചെന്നിത്തല വ്യക്തമാക്കി.
പണിക്കുപോകാതെ ആഢംബര ജീവിതം നയിച്ച മരുമകന് ക്വട്ടേഷൻ കൊടുത്ത് അമ്മായിയമ്മ
കൂടാതെ പ്രതിപക്ഷ നേതാവെന്ന ചുമതല നന്നായി തന്നെ നിര്‍വഹിച്ചുവെന്നും ആവശ്യമായ സമയത്ത് സര്‍ക്കാറിനൊപ്പം നിന്നുവെന്നും പ്രളയം, നിപ്പ, കൊവിഡ് ഘട്ടങ്ങളില്‍ സര്‍ക്കാരിനെ പ്രതിപക്ഷം പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലും പുറത്തും സര്‍ക്കാറിന്റെ അഴിമതി തുറന്ന് കാണിക്കാനായെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക