ഹൂസ്റ്റണ്‍ : കൊവിഡ് വാക്സീന് പാക്കറ്റ് മോഷ്ടിച്ച് കടന്നുകളഞ്ഞ ഡോക്ടറെ ലോക്കല്‍ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ഡിസംബര്‍ 29നാണു ഒമ്പത് ഡോസ് കൊവിഡ് വാക്സീന് അടങ്ങിയ ഒരു പാക്കറ്റ് ഡോ. ഹസന് ഗോകല്‍ എന്നയാള്‍ മോഷ്ടിച്ചത്.
ഹൂസ്റ്റണ്‍ ടെക്സാസിലെ വാക്സിനേഷന് കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്ന ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത് സിസ്റ്റത്തിന്റെ സ്റ്റോര്‍ മുറിയില്‍ നിന്നാണ് വാക്സിന് മോഷണം നടന്നത്. സ്വന്തക്കാര്‍ക്ക് വേണ്ടി സ്റ്റോറില്‍ നിന്ന് താന്‍ വാക്സീന് മോഷ്ടിച്ച് കടത്തിയാതായി ഡോ. ഹസന് തന്റെ ഒരു സഹപ്രവര്‍ത്തകനോട് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ തന്റെ മാനേജരോടും, മാനേജര്‍ പൊലീസിലും വിവരമറിയിച്ചതോടെയാണ് ഡോക്ടര്‍ അകത്തായത്.
തന്റെ വീട്ടുകാര്‍ക്കും അടുത്ത സ്നേഹിതരില്‍ ചിലര്‍ക്കും കുത്തിവെക്കാന്‍ വേണ്ടിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ഡോക്ടറുടെ ഈ പ്രവൃത്തി മുന്‍ഗണനാ ലിസ്റ്റില്‍ ഉള്ള പലര്‍ക്കും വാക്സീന് നിഷേധിക്കും എന്നതുകൊണ്ട് അത് ഗുരുതരമായ ഒരു കുറ്റകൃത്യമാണ് എന്ന് പൊലീസ് പറയുന്നു. കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക