സംസ്ഥാനത്തെ പതിനായിരത്തിലധികം സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി. പതിനായിരം ഓഫീസുകൾ ഹരിത ഓഫീസുകളാക്കാൻ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 11,163 ഓഫീസുകൾ ഹരിത ഓഫീസ് പദവിക്ക് അർഹമായി.
പുനരധിവാസത്തിനായി നിശ്ചയിച്ച ഭൂമി വാസയോഗ്യമല്ലെന്ന് പെട്ടിമുടി ദുരന്തബാധിതർ
ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ശുചിത്വ മാലിന്യ പ്രവർത്തനങ്ങളുടെ ഭാഗമായി കൈവരിച്ചിരിക്കുന്ന നേട്ടം ഭാവി ജീവിതത്തിലേക്കുള്ള നിക്ഷേപമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം നാടിന്റെ നല്ല നാളേയ്ക്ക് വേണ്ടിയാണ് തങ്ങളുടെ അധ്വാന ശേഷി വിനിയോഗിച്ചത്.
സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ആ പദ്ധതികളുടെ നിർവഹണ ചുമതലയാണ് സർക്കാർ ഓഫീസുകളിൽ വഹിക്കുന്നത്. അതുകൊണ്ടു സർക്കാർ ഓഫീസുകൾ സൃഷ്ടിക്കുന്ന മാതൃകയ്ക്ക് ജനങ്ങൾക്കിടയിൽ നല്ല പ്രതികരണമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ബാക്കിയുള്ള ഓഫീസുകളും വൈകാതെ തന്നെ ഗ്രീൻ പ്രോട്ടോക്കോളിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുമാണ് ഇതിനു നേതൃത്വം നൽകേണ്ടതെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക