സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം നിലച്ചത് സിപിഐഎം – ബിജെപി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണിതെന്നും കണ്ണൂര്‍ ജില്ലാപഞ്ചായത്ത് തില്ലങ്കേരി ഡിവിഷനില്‍ ബിജെപി – സിപിഐഎം വോട്ട് കച്ചവടം നടന്നുവെന്നും വര്‍ഗീയതയുടെ കാര്യത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവും ബിജെപിക്കും ഒരെ സ്വരമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഗാന്ധി പ്രതിമ തകർത്ത സംഭവം; അപലപിച്ച് വൈറ്റ് ഹൗസ്
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചശേഷം അവസാനിപ്പിക്കപ്പെട്ടെന്നും ഇഡിയുടെ അന്വേഷണമില്ലെന്നും എന്‍ഐഎയുടെ പരിശോധനകളില്ലെന്നും മറ്റ് കേന്ദ്ര ഏജന്‍സികള്‍ ഏതാണ്ട് പ്രവര്‍ത്തനം നിര്‍ത്തിയ മട്ടാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പിണറായി വിജയനും നരേന്ദ്ര മോദിയും തമ്മിലുള്ള അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക