നാളെ കൊച്ചിയില്‍ സംഘടനാ പ്രവര്‍ത്തനം വിലയിരുത്താന്‍ കോണ്‍ഗ്രസ് നേതൃ യോഗം ചേരുന്നു. ഡിസിസികള്‍ക്ക് ജില്ലാതല പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കി. കൂടാതെ ഡിസിസി പ്രസിഡന്റുമാര്‍ക്ക് പുറമേ കെപിസിസി ജനറല്‍ സെക്രട്ടറിമാരോടും യോഗത്തിനെത്താന്‍ നിര്‍ദേശം നല്കി. യോഗത്തില്‍ താരിഖ് അന്‍വറും കെ.സി. വേണുഗോപാലും പങ്കെടുക്കുന്നുണ്ട്.
എഐസിസി സംഘം കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമൂഹമാധ്യമ പരിശീലനം നല്കാന് എത്തും. ഐടി സെല്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും രൂപീകരിക്കാനും നിര്‍ദേശമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യോഗം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക