മാണി സി കാപ്പൻ ശരദ് പവാറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്ക് പിന്നാലെ നിർണായക പ്രഖ്യാപനമുണ്ടാകും. എൻസിപിക്ക് പാലാ സീറ്റ് നൽകുന്നതിൽ ഇടതുമുന്നണി വിമുഖത കാട്ടുമ്പോൾ മാണി സി. കാപ്പൻ ഇടതു മുന്നണിയെ വിട്ട് യുഡിഎഫിലേയ്ക്ക് പോകുമെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇത് സംബന്ധിച്ചുള്ള ചിത്രം വ്യക്തമാകും.
മാണി സി കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്നതിൽ ഏറെക്കുറെ സൂചനകൾ ലഭ്യമായിട്ടുണ്ട്. അതേസമയം, എൻസിപിയെ രണ്ടാക്കി ഒരു വിഭാഗത്തെ കൂടെ നിർത്താൻ ആയിരിക്കും ഇനി ഇടതുമുന്നണിയുടെ ശ്രമമെന്നും സൂചനയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ്: കണ്ണൂർ ജില്ലയില്‍ 3137 പോളിങ്ങ് ബൂത്തുകള്‍ 1279 ബൂത്തുകള്‍ വര്‍ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക