പാലക്കാട് വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. പാലക്കാട് കോങ്ങാടാണ് അപകടം നടന്നത്. എതിർദിശയിൽ നിന്നായി വന്ന ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇരു ബൈക്കുകളും അമിത വേഗതയിലായിരുന്നു എന്നാണ് വിവരം. എഴക്കാട് സ്വദേശികളായ സിദ്ധാർത്ഥ്, അനന്തു ,വിഗ്നേഷ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പ്രണയദിനത്തില്‍ റൊമാന്റിക്കായി ജോജുവും ശ്രുതിയും; ‘മധുരം’ ടീസര്‍ പുറത്ത്
കോങ്ങാട് മുണ്ടൂർ ഒൻപതാം മൈലിൽ വച്ചാണ് അപകടം സംഭവിച്ചത്. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂവരുടെയും മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക