കാഞ്ഞങ്ങാട് : വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച് നാലു വയസ്സുകാരന് മരിച്ചു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിന് അടുത്ത് അജാനൂര്‍ കണ്ടാപുരത്താണ് സംഭവം. നാലു വയസ്സുകാരന് അദ്വൈതാണ് മരിച്ചത്.
ആത്മഹത്യ ചെയ്യാനായി അമ്മ എലിവിഷം ചേര്‍ത്ത ഐസ്ക്രീം കുട്ടി യാദൃച്ഛികമായി കഴിക്കുകയായിരുന്നു എന്ന് ഹോസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടര്‍ പി കെ മണി പറഞ്ഞു.
28 കാരിയായ അമ്മ വര്‍ഷയും 19 കാരിയായ സഹോദരി ദൃശ്യയും ആശുപത്രിയില്‍ ചികില്‍സയിലാണ്. വര്‍ഷ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിലും ദൃശ്യ പരിയാരം മെഡിക്കല്‍ കോളജിലുമാണ് ചികില്‍സയില്‍ കഴിയുന്നത്.
മരിച്ച അദ്വൈതിന്റെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായി ഇന്‍സ്പെക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക