രാജ്യത്തെ വ്യാപാരികൾക്കായി പുതിയ സംവിധാനമൊരുക്കി എസ്ബിഐ. വ്യാപാരികൾക്കായി യോനോ മെർച്ചന്റ് ആപ്പ് എന്ന പുതിയ സംവിധാനം ഒരുക്കിയിരിക്കുകയാണ് എസ്ബിഐ പേയ്മെന്റ്സ്. മൊബൈൽ വഴിയുള്ള ഡിജിറ്റൽ പേയ്മെന്റ്സാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ നിരക്കിൽ ഡിജിറ്റൽ പേയ്മെന്റ് നടത്തുവാനുള്ള അടിസ്ഥാന സൗകര്യമാണ് എസ്ബിഐ ഇതിലൂടെ ഒരുക്കുന്നത്.
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി സ്വകാര്യവത്കരിക്കുന്നു…!
അടുത്ത രണ്ട് വർഷം കൊണ്ട് 20 ദശലക്ഷം വ്യാപാരികളെ യോനോ മെർച്ചന്റ് ആപ്പിന്റെ ഭാഗമാക്കുകയാണ് പ്രധാന ലക്ഷ്യം. യോനോ പ്ലാറ്റ്ഫോം ബാങ്ക് ആരംഭിക്കുന്നത് മൂന്നു വർഷം മുൻപാണ്. 35.8 ദശലക്ഷം രജിസ്റ്റേർഡ് ഉപഭോക്താക്കൾ നിലവിൽ കമ്പനിയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക