വ്യവസായ വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയില്‍ ഒഴിവുള്ള അസി.പ്രൊഫസര്‍ (കോസ്റ്റിയൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്), ഗസ്റ്റ് ലക്ചറര്‍ (ഇംഗ്ലീഷ്) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. ഫാഷന്‍ ഡിസൈനിംഗിലോ അനുബന്ധ മേഖലയിലോ 55 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദാനന്തര ബിരുദം, യു ജി സി നെറ്റ്, അധ്യാപന മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവര്‍ക്ക് അസി.പ്രൊഫസര്‍ തസ്തികയിലേക്കും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും യു ജി സി നെറ്റും അധ്യാപന മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്കും നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്കും അസി.പ്രൊഫസര്‍ തസ്തികയിലേക്ക് വൈകിട്ട് മൂന്ന് മണിക്കും തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജിയില്‍ ഇന്റര്‍വ്യൂ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക