നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പരസ്യവാചകവുമായി എൽ.ഡി.എഫ്. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം
എല്‍ഡിഎഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പരസ്യവാചകം. ഉറപ്പാണ് എൽ.ഡി.എഫ് എന്നതിന് പുറമെ ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്.
മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍. സര്‍ക്കാര്‍ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോര്‍ഡിലുണ്ട്.
പരസ്യബോര്‍ഡുകള്‍ക്ക് പുറമേ സോഷ്യല്‍ മീഡിയയിലും ഉറപ്പാണ് എല്‍ഡിഎഫ് ഹാഷ് ടാഗ് ക്യാംപയിനും എല്‍ഡിഎഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിലായിരുന്നു പരസ്യവാചകം പുറത്തിറക്കിയത്. എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് വിജയരാഘവന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക