പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ റാംജിറാവു സ്പീക്കിംഗ്, കുഞ്ഞിക്കൂനൻ, മാന്നാർ മത്തായി സ്പീക്കിംഗ്, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് സായ് കുമാർ
മോഹൻലാൽ -ജീത്തുജോസഫ് ചിത്രം ദൃശ്യം 2ലും അദ്ദേഹം ശ്രദ്ധേയ വേഷത്തിലെത്തി. ഇപ്പോഴിതാ നടന്റെ 29 വർഷം മുമ്പുള്ള ഒരു അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്
ഇപ്പോഴത്തെ മലയാള സിനിമയെപ്പറ്റി ആർട്ടിസ്റ്റ് എന്ന നില ഒഴിച്ചിട്ട് പറഞ്ഞാൽ, സത്യം പറഞ്ഞാൽ സഹിക്കാൻ പറ്റാത്തതാ. വേറെയൊന്നും കൊണ്ടല്ല
റാംജിറാവും സ്പീക്കിംഗിന് ശേഷം നാല് പേർ ഒരു പെട്ടി, ഇല്ലെങ്കിൽ നാല് പേർ ഒരു കൊച്ച്
അല്ലെങ്കിൽ എന്തെങ്കിലും ഒരു കോമഡി, എന്തെങ്കിലും സംഭവം കാണിച്ചുകൂട്ടുക എന്ന പ്രവണതയിലേക്ക് വന്നു
ഹ്യൂമർ എന്താ കോമഡി എന്താണെന്ന് അറിയാൻ പറ്റാത്ത അവസ്ഥയാണോയെന്ന് എനിക്കറിയില്ല. ഹ്യൂമറും കോമഡിയും ഒന്നു തന്നെയാണെന്ന് വിചാരിച്ചിരിക്കുന്ന പാർട്ടികളായിരിക്കാം ചിലപ്പോൾ അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക