കോവിഡ് വാക്സിന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ഷൈലജ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങൾ വിവാദമായിരിക്കുകയാണ്.
മന്ത്രിയുടെ ബ്ലൗസിന് മുകളിലൂടെ ഇഞ്ചക്ഷന് എടുക്കുന്നതായാണ് ചിത്രത്തിലുള്ളത്. ഇത് ഫോട്ടോയ്ക്ക് വേണ്ടി മാത്രം അഭിനയിച്ചതാകാനാണ് സാധ്യതയെന്ന വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്.
സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആരോഗ്യമന്ത്രി പ്രതികരണവുമായി എത്തിയത്. ‘ഞാന്‍ കോവിഡ് വാക്സിനേഷന് എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ പോസ്റ്റ് ഇടുന്നതായി കണ്ടു. അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം. എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം’, മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കുറിപ്പ് ചുവടെ:
‘ഞാന്‍ കോവിഡ് വാക്സിനേഷന് എടുത്തതിനെ പരിഹസിച്ചുകൊണ്ട് ചിലര്‍ പോസ്റ്റ് ഇടുന്നതായി കണ്ടു.അത്തരക്കാരോട് പ്രതികരിക്കേണ്ടതില്ലെന്ന് അറിയാം.എങ്കിലും ഒരു മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം. ബ്ളൗസ് മുതുകില്‍ നിന്ന് താഴ്ത്തി ഇഞ്ചക്ഷന് എടുക്കുമ്ബോള്‍ സാരി കൊണ്ട് മറയും എന്ന് അറിയായ്കയല്ല .കിട്ടിയത് ആയുധമാക്കാമോ എന്ന് നോക്കിയതാണ്.വാക്സിന് എടുക്കാന്‍ ആര്‍ക്കെങ്കിലും മടിയുണ്ടെങ്കില്‍ അവരെ പ്രേരിപ്പിക്കുന്നതിനാണ് മന്ത്രിമാരും മറ്റും വാക്സിന് എടുക്കുന്ന വാര്‍ത്ത കൊടുക്കുന്നത്.ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ.’
https://www.facebook.com/kkshailaja/posts/3826018520819434
പ്രതികരിക്കാൻ ഇവിടെ എഴുതുക