യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഓരോ വീട്ടമ്മമാരുടേയും അക്കൗണ്ടിലേക്ക് മാസം ആറായിരം രൂപ വീതം സര്‍ക്കാര്‍ നിക്ഷേപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ഡി സതീശന്. യുഡിഎഫിന്റെ ന്യായ് പദ്ധതിയാണ് വി.ഡി സതീശന് പങ്കുവെച്ചത്. പാവപ്പെട്ട കുടുംബങ്ങൾക്ക് കുറഞ്ഞവരുമാനം ഉറപ്പുവരുത്തുന്ന പദ്ധതിയായാണ് ന്യായ് പദ്ധതി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഹുൽ ഗാന്ധി ഇത് പ്രഖ്യാപിച്ചിരുന്നു. ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റി അടക്കമുള്ള വിദഗ്ധരുമായി കൂടിയാലോചിച്ചാണ് ന്യായ് പദ്ധതി രൂപകല്‍പ്പന ചെയ്തത്.
പാവപ്പെട്ട കുടുംബങ്ങൾക്ക് അവരുടെ അക്കൗണ്ടിൽ 72,000 രൂപ നൽകുന്നതാണ് പദ്ധതി. കേരളത്തിൽ ഭരണത്തിലെത്തിയാൽ ഇത് നടപ്പാക്കുമെന്നതാണ് യു.ഡി.എഫ്. നൽകുന്ന ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക