ചിത്രത്തിലെ തന്റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കി ടൊവിനോ തോമസ്. തന്റെ ഫേസ്ബുക്ക് പേജിലാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്. നാരദനൊപ്പമുള്ള എന്റെ യാത്ര കഴിഞ്ഞു എന്നാണ് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്. ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
‘നാരദനൊപ്പമുള്ള എന്റെ യാത്ര കഴിഞ്ഞു. ഇതുവരെ ചെയ്യാത്ത മറ്റൊരു കഥാപാത്രത്തെ കൂടി അവതരിപ്പിക്കാന്‍ സാധിച്ചു. എല്ലാവര്ക്കും നന്ദി.’
ടൊവിനോയും അന്നാ ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്. ആഷിക് അബുവാണ് സംവിധായകന്. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ഛായാഗ്രഹണം. ശേഖര്‍ മേനോന് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രം എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരനാണ്.
മായാനദി നിര്‍മ്മിച്ച സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലുമാണ് നാരദനും നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ വസ്ത്രാലങ്കാരം മഷര്‍ ഹംസയും കലാസംവിധാനം ഗോകുല്‍ ദാസുമാണ്.
ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. നേരത്തെ ആഷിക് അബുവും ടോവിനോയും ഒരുമിച്ച മായാനദി നിരൂപകര്‍ക്കിടയിലും ബോക്സ് ഓഫീസിലും മികച്ച വിജയമാണ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക