ങ്ങുന്നതിന് കുറച്ച് ദിവസം മുമ്പാണ് ലോക്ക് ഡൗണ്‍ വന്നത്. നിലവില്‍ കൊവിഡ് സാഹചര്യം മാറാതെ സിനിമ തുടങ്ങാനാവില്ല. നിരവധി വിദേശ രാജ്യങ്ങള്‍ ലൊക്കേഷനുകളാണ്. ബിലാല്‍ ഒരു വലിയ പ്രൊജക്റ്റാണെന്നും ജീന്‍ വ്യക്തമാക്കി.
‘എല്ലാവരും ആഗ്രഹിക്കുന്നതാണ് അമലേട്ടന്റെ സിനിമയില്‍ അഭിയിക്കണമെന്നത്. പക്ഷെ എനിക്ക് ഇപ്പോ ടെന്‍ഷനായി. കാരണം ബിലാലിന്റെ ഒരു പണിയും തുടങ്ങിയിട്ടില്ല. അമലേട്ടനാണേല് ആരോടും ഞാന്‍ വില്ലനാണെന്ന് പറഞ്ഞിട്ടില്ല. ഞാനും എഗ്രിമെന്റൊന്നും സൈന്‍ ചെയ്തിട്ടില്ല.
ഇതെല്ലാം വാക്കാല്‍ പറഞ്ഞ കാര്യങ്ങളാണ്. ഇനി ഞാന്‍ നാളെ ഇല്ലെന്ന് പറഞ്ഞാല്‍ ഭയങ്കര ചമ്മലായി പോകും. എനിക്ക് ഷൂട്ട് ചെയ്യാന്‍ മൂന്നാല് ദിവസമെ ഉണ്ടായിരുന്നുള്ളു.
അപ്പോഴാണ് ലോക്ക്ഡൗണ്‍ വന്നത്. ഞാന്‍ ആ റോളിന് വേണ്ടി വര്‍ക്ക്ഔട്ട് ഒക്കെ ചെയ്തിരുന്നു. ഇനി ഇപ്പോ രണ്ടാമത് തുടങ്ങണം. പക്ഷെ അത് തുടങ്ങാന്‍ സമയമുണ്ട്. വിദേശ രാജ്യങ്ങളൊക്കെ ലൊക്കേഷനാണ്. വലിയൊരു പ്രൊജക്ക്റ്റാണ് ബിലാല്‍.’
സുനാമി എന്ന ചിത്രമാണ് ജീന്‍ അവസാനമായി സംവിധാനം ചെയ്തത്. ചിത്രം മാര്‍ച്ച് 11ന് റിലീസ് ചെയ്തു. തന്റെ അച്ഛനും സംവിധായകനുമായ ലാലും സുനാമിയുടെ സംവിധായകനാണ്. ഒരു പക്കാ ഫാമലി എന്റര്‍ടൈനറായ സുനാമിയില്‍ ഇന്നസെന്റ്, മുകേഷ്, അജു വര്‍ഗീസ്, ബാലു വര്‍ഗീസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്. സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആന്‍, അരുണ്‍ ചെറുകാവില്‍, ദേവി അജിത്, നിഷ മാത്യു, വത്സല മേനോന്, സിനോജ് വര്‍ഗീസ്, സ്മിനു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക