തിരുവനന്തപുരം: പാവപ്പെട്ട കുടുംബംഗങ്ങള്‍ മാസം ആറായിരം രൂപ നല്കുന്ന ന്യായ് പദ്ധതി അടക്കം നിരവധി ക്ഷേമപദ്ധതികളുമായി യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. ദാരിദ്രം തുടച്ചുനീക്കാന്‍ പദ്ധതിക്ക് കഴിയും.
ലൈഫ് പദ്ധതിയിലെ അപാകത പരിഹരിക്കും. അര്‍ഹര്‍ക്ക് വീട് നല്‍കും. സാമൂഹ്യക്ഷേപ പെന്ഷന് 3000 രൂപയാക്കും. ശമ്പള കമ്മിഷന് മാതൃകയില്‍ ക്ഷേമ പെന്ഷന് കമ്മിഷന്.
എല്ലാ വെള്ളകാര്‍ഡുകാര്‍ക്കും അഞ്ച് കിലോ അരി സൗജന്യം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയില്‍ പറയുന്നു.
എല്ലാവര്ക്കും സൗജന്യചികിത്സ ലഭ്യമാക്കുന്നതിന് നോബിള്‍ ഹോസ്പിറ്റല്‍. കാരുണ്യ പദ്ധതി വിപുലീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത ദിവസം അലവന്‍സ്.
കോവിഡ് മൂലം ദുരിതത്തിലായവരെ സഹായിക്കാന്‍ പ്രത്യേക സഹായം. എസ്.സി, എസ്.ടി വിഭാഗത്തിനും മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ഭവനപദ്ധതി. മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ, ഡീസല്‍ സബ്സിഡി എന്നിവയും വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക