രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം തീവ്രമാകുന്നു. 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 46,951 പേര്‍ക്ക്. പുതിയ കേസുകളില്‍ 30,535 ഉം മഹാരാഷ്ട്രയില്‍ നിന്നാണ്.
രാജ്യത്താകെ 21,180 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 212 പേര് മരിച്ചു. 3,34,646 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ആകെ മരണം 1,59,967 ആയി.
പ്രതിദിന പോസ്റ്റിവിറ്റി നിരക്ക് 5.33 ശതമാനമായി കൂടി. അഞ്ചുലക്ഷത്തിനടുത്ത് ആളുകള്‍ ഇന്നലെ വാക്സീന് സ്വീകരിച്ചു. വാക്സീന് സ്വീകരിച്ചവരുടെ ആകെ എണ്ണം നാലര കോടി കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക