തിരുവനന്തപുരം വെങ്ങാന്നൂരില്‍ യൂട്യൂബ് ദൃശ്യങ്ങള്‍ അനുകരിക്കുന്നതിനിടെ തലക്ക് പൊള്ളലേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഫോര്‍ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് പ്രകാശിന്റെ മകന് ശിവനാരായണനാണ് മരിച്ചത്. മണ്ണെണ്ണ തേച്ച് മുടി ഒതുക്കുന്നതിനിടെ തീപിടിച്ചെന്നാണ് പൊലീസ് അറിയിക്കുന്നത്.
വെങ്ങാനൂര്‍ ബോയ്സ് ഹൈസ്കൂളിലെ ഏഴാം ക്ളാസ് വിദ്യാര്‍ഥിയായ ശിവനാരായണാനാണ് ദാരുണാന്ത്യം. ഇന്നലെ വൈകിട്ട് തലക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിക്കുകയുമായിരുന്നു.
ഇന്റര്‍നെറ്റ് വിനോദങ്ങളുടെ ലഹരിയാണ് ഈ പന്ത്രണ്ടുകാരനെയും മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസും ബന്ധുക്കളും നല്കുന്ന സൂചന. ഇന്നലെ വൈകിട്ട് മൂത്തസഹോദരന് കൈലാസും മുത്തശ്ശിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഈ സമയത്ത് യൂട്യൂബ് ദൃശ്യങ്ങള്‍ കണ്ട് മുടിയില്‍ മണ്ണെണ്ണ തേച്ച് ഒതുക്കാന്‍ ശ്രമിച്ചെന്നും അതിനിടെ തീപ്പെട്ടി ഉരച്ചതോടെ തീ മുടിയിലേക്ക് പടര്‍ന്നെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.
യൂട്യൂബിലെ ദൃശ്യങ്ങള്‍ അനുകരിച്ചാണ് മണ്ണെണ്ണ തേച്ച ശേഷം തീപെട്ടി ഉരച്ചതെന്നും പറയുന്നു. ഏതെങ്കിലും ഗെയിമിന്റെ ഭാഗമായുള്ള ടാസ്കായിരുന്നോ തലയില്‍ മണ്ണെണ്ണ തേക്കല്‍ എന്ന സംശയം പൊലീസിനുണ്ട്. അത് കേന്ദ്രീകരിച്ച് അന്വേഷിക്കുന്നതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക